മോളൂർ സെൻട്രൽ സ്‌കൂളിൽ കർഷകരെ ആദരിച്ചത് മാതൃകയായി

 ചെർപ്പുളശ്ശേരി: കർഷകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മോളൂർ സെൻട്രൽ സ്‌കൂൾ നടത്തിയ ഈ ആദരിക്കൽ ചടങ്ങ് സ്‌കൂളുകൾക്കും സമൂഹത്തിനുതന്നെയു മാതൃകാപരമാണെന്നും മുൻ കൃഷി ഓഫീസർ കെ പി രാജൻ പറഞ്ഞു. മോളൂർ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച മികച്ച കർഷകരെ ആദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ഭക്ഷണം ഒരുക്കുന്നതിനു വേണ്ടി രാപകലില്ലാതെ മണ്ണിനോട് മല്ലിട്ട് ജീവിതം തള്ളി നീക്കുന്ന കർഷകരുടെ കഷ്ടപ്പാടുകളും വെല്ലുവിളികൾ നിറഞ്ഞ ജീവിത സഹചര്യങ്ങളും കണ്ടറിഞ്ഞ് അവരെ സഹായിക്കേണ്ടതും ആദരിക്കേണ്ടതും ഓരോ വ്യക്തിയുടേയും സർക്കാറുകളുടേയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
നെല്ലായ, വല്ലപ്പുഴ, ചളവറ, ഓങ്ങല്ലൂർ, തൃക്കടീരി പഞ്ചായത്തുകളിലേയും ചെർപ്പുളശ്ശേരി നഗര സഭാ പ്രദേശങ്ങളിലേയും കർഷകരെയാണ് തെരെഞ്ഞെടുത്തത്. സമ്മിശ്രം, കേരം, നെല്ല്, പച്ചക്കറി തുടങ്ങിയ വിഭാഗങ്ങളിൽപെട്ട കർഷകരെയാണ് ആദരിച്ചത്.
നെല്ലായ ഗ്രാമ പഞ്ചായത്തിലെ സമ്മിശ്ര വിഭാഗം കർഷകൻ രാമകൃഷ്ണൻ, വല്ലപ്പുഴ,തൃക്കടീരി ഗ്രാമ പഞ്ചായത്തുകളിലെ കേര കർഷകരായ സി. മോഹനൻ, എം. രാധാകൃഷ്ണൻ നായർ, ഓങ്ങല്ലൂർ പഞ്ചായത്തിലേയും ചെർപ്പുള്ളശേരി നഗര സഭയിലേയും നെല്ല് കർഷകരായ പി. അബൂബക്കർ ഹാജി, എം. ഹരിശങ്കരൻ, ചളവറ ഗ്രാമ പഞ്ചായത്തിലെ പച്ചക്കറി കർഷകൻ മൊയ്തു തുടങ്ങിയവരാണ് മികച്ച കർഷകർക്കുള്ള അർഹത നേടിയത്. ഗ്രാമ പഞ്ചായത്തുകളിലെ കൃഷി ഭവൻ ഓഫീസ് സഹായത്തോടെ സ്‌കൂളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് മികച്ച കർഷകരെ കണ്ടെത്തിയത്. ജേതാക്കൾക്ക് മോളൂർ സെൻട്രൽ സ്‌കൂളിന്റെ മെമെന്റോകളും സർട്ടിഫിക്കറ്റുകളും മുൻ കൃഷി ഓഫീസർ കെ.പി രാജൻ സമ്മാനിച്ചു.
മലപ്പുറം മഅ്ദൻ അക്കാദമിയുടെ ഇരുപാതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള പരിപാടി 2013 ൽ കേരള കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്ത ‘ നമുക്കൊരു അടുക്കളത്തോട്ടം’ പദ്ധതിയുടെ തുടർച്ചയുമാണ്. ചടങ്ങിൽ മോളൂർ മോളൂർ സെൻട്രൽ സ്‌കൂൾ മാനേജർ സൈനുദ്ദീൻ നിസാമി കുന്ദമംഗലം അധ്യക്ഷതവഹിച്ചു. അലിയാർ അഹ്‌സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി. മോഹനൻ, എം. രാധാകൃഷ്ണൻ നായർ, എം. ഹരിശങ്കരൻ, തുടങ്ങിയവർ പ്രസംഗിച്ചു മോളൂർ സെൻട്രൽ സ്‌കൂൾ സീനിയർ പ്രൻസിപ്പാൾ എ മണികണ്ഠൻ മാസ്റ്റർ സ്വാഗതവും എസ് സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply